You are here

കോവിഡ് പാക്കേജിനു അംഗീകാരം; വിളകളുടെ താങ്ങുവില കൂട്ടി

  • സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ നി​ര്‍വ​ച​നം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ മാ​റ്റി 

ന്യൂ​ഡ​ല്‍ഹി: ക​ര്‍ഷ​ക​ര്‍ക്ക് 50 മു​ത​ല്‍ 83 ശ​ത​മാ​നം വ​രെ വ​രു​മാ​ന വ​ര്‍ധ​ന വാ​ഗ്ദാ​നം ചെ​യ്ത് 14 വി​ള​ക​ളു​ടെ താ​ങ്ങു​വി​ല പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​ന്​​ കേ​ന്ദ്ര മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ല്‍കി. ലോ​ക്ഡൗ​ണി​ല്‍ ത​ക​ര്‍ന്ന ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ക്ക് 20,000 കോ​ടി​യു​ടെ ഉ​ത്തേ​ജ​കം ന​ല്‍കാ​നും 50,000 കോ​ടി​യു​ടെ ഓ​ഹ​രി നി​ക്ഷേ​പം ല​ക്ഷ്യ​മി​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ നി​ര്‍വ​ച​നം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ മാ​റ്റി. ര​ണ്ടാം എ​ന്‍.​ഡി​എ സ​ര്‍ക്കാ​റി​​െൻറ ഒ​ന്നാം വാ​ര്‍ഷി​ക​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ള്‍. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ക്ക് ര​ണ്ട് പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗാ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കോവിഡ് പാക്കേജിനു അംഗീകാരം നൽകി. വി​ഷ​മാ​വ​സ്ഥ​യി​ലാ​യ ര​ണ്ടു ല​ക്ഷം ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ക്ക് 20,000 കോ​ടി​യു​ടെ ഉ​ത്തേ​ജ​ക പ​ദ്ധ​തി​യാ​ണ് ഒ​ന്ന്. ഓ​ഹ​രി​ക​ളി​ലൂ​ടെ 50,000 കോ​ടി ല​ക്ഷ്യ​മി​ടു​ന്ന ഫ​ണ്ട് സ​മാ​ഹ​ര​ണ​മാ​ണ് ര​ണ്ടാ​മ​ത്തേ​ത്. ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​തി​ല്‍ ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ പ്ര​ഖ്യാ​പി​ച്ച മൂ​ന്നു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പാ ഗാ​ര​ൻ​റി​യു​ടെ തു​ട​ര്‍ച്ച​യാ​ണ് ഈ ​ര​ണ്ടു പ​ദ്ധ​തി​ക​ള്‍. 

ആ​റു കോ​ടി ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യി​ല്‍ 48 ശ​ത​മാ​ന​വു​മെ​ന്ന് ഗ​ഡ്ക​രി പ​റ​ഞ്ഞു. ഇ​തു കൂ​ടാ​തെ, ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ വി​റ്റു​വ​ര​വി​​െൻറ പ​രി​ധി​യും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ മാ​റ്റി നി​ശ്ച​യി​ച്ചു. ഇ​തു​വ​രെ 25 ല​ക്ഷം മൂ​ല​ധ​ന​വും 10ല​ക്ഷം വി​റ്റു​വ​ര​വു​മു​ണ്ടാ​യി​രു​ന്ന​വ​യെ സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത് പു​തി​യ നി​ര്‍വ​ച​ന​ത്തോ​ടെ മാ​റി. ഒ​രു കോ​ടി മൂ​ല​ധ​ന​വും അ​ഞ്ചു​കോ​ടി വി​റ്റു​വ​ര​വും ഉ​ള്ള​വ​യും ഇ​നി മു​ത​ല്‍ സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ള്‍ ആ​ണ്. ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ മൂ​ല​ധ​നം അ​ഞ്ചു കോ​ടി​യി​ല്‍നി​ന്ന് 10 കോ​ടി​യാ​യും വി​റ്റു​വ​ര​വ് ര​ണ്ടു കോ​ടി​യി​ല്‍നി​ന്ന് 50 കോ​ടി​യാ​യും പ​രി​ധി ഉ​യ​ര്‍ത്തി. 50 കോ​ടി മൂ​ല​ധ​ന​വും 250 കോ​ടി വി​റ്റു​വ​ര​വു​മു​ള്ള സം​രം​ഭ​ങ്ങ​ള്‍ ഇ​നി ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ല്‍ വ​രും. 

നേ​ര​ത്തേ 10 കോ​ടി മൂ​ല​ധ​ന​വും അ​ഞ്ചു കോ​ടി വി​റ്റു​വ​ര​വു​മാ​യി​രു​ന്നു ഇ​ട​ത്ത​രം സം​രം​ഭ​ത്തി​​​െൻറ പ​രി​ധി​യി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 14 ഖാ​രി​ഫ് വി​ള​ക​ളു​ടെ താ​ങ്ങു​വി​ല​യി​ല്‍ 50-83 ശ​ത​മാ​നം വ​ര്‍ധ​ന വ​രു​ത്തി. നെ​ല്ലി​​െൻറ താ​ങ്ങു​വി​ല 53 ശ​ത​മാ​നം വ​ര്‍ധി​പ്പി​ച്ച് ക്വി​ൻ​റ​ലി​ന് 1,868 രൂ​പ​യാ​ക്കി ഉ​യ​ര്‍ത്തി. പ​രു​ത്തി​യു​ടെ താ​ങ്ങു​വി​ല 260 രൂ​പ വ​ര്‍ധി​പ്പി​ച്ച് ക്വി​ൻ​റ​ലി​ന് 5,515 രൂ​പ​യാ​ക്കി. മൂ​ന്നു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഹ്ര​സ്വ​കാ​ല ക​ര്‍ഷ​ക വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വി​ന് ആ​ഗ​സ്​​റ്റ്​ വ​രെ സ​മ​യം നീ​ട്ടി ന​ല്‍കി​യെ​ന്ന് കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സി​ങ്​ തോ​മ​ര്‍ പ​റ​ഞ്ഞു. 

പി​ഴ​യി​ല്ലാ​തെ നാ​ലു ശ​ത​മാ​നം പ​ലി​ശ​യീ​ടാ​ക്കി​യാ​കും അ​വ​ധി ദീ​ര്‍ഘി​പ്പി​ക്കു​ക. കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ക​ര്‍ഷ​ക​ര്‍ക്ക് പു​തി​യ വാ​യ്പ എ​ടു​ക്കാ​മെ​ന്നും എ​വി​ടെ വേ​ണ​മെ​ങ്കി​ലും ത​ങ്ങ​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ അ​വ​ര്‍ക്ക് വി​റ്റ​ഴി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം തു​ട​ര്‍ന്നു.  ലോ​ക്ഡൗ​ണ്‍ ബാ​ധി​ച്ചു​തു​ട​ങ്ങു​ന്ന​തി​നു മു​േ​മ്പ രാ​ജ്യ​ത്തി​​െൻറ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ല്‍പാ​ദ​നം 3.1 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍. 

Loading...
COMMENTS