You are here

ഡൽഹി എയിംസിൽ  നഴ്​സുമാരുടെ സമരം

23:59 PM
01/06/2020

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി എ​യിം​സി​ൽ ന​ഴ്​​സു​മാ​രു​ടെ സ​മ​രം. നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ഴ്​​സ​സ്​ യൂ​നി​യ​ൻ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. ആ​ശു​​​പ​​ത്രി ഡ​യ​റ​ക്​​ട​റു​െ​ട ഒാ​ഫി​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന സ​മ​ര​ക്കാ​ർ ഡ്യൂ​ട്ടി ബ​ഹി​ഷ്​​ക​രി​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​. പി.​പി.​ഇ കി​റ്റ് ധ​രി​ച്ച്​ ആ​റു മ​ണി​ക്കൂ​റാ​ണ് ഡ്യൂ​ട്ടി ചെ​യ്യേ​ണ്ട​ത്. തു​ട​ർ​ച്ച​യാ​യ ജോ​ലി​ക്കൊ​ടു​വി​ൽ ത​ള​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​. ശു​ചി​മു​റി സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​നോ വെ​ള്ളം കു​ടി​ക്കാ​നോ ക്ര​മീ​ക​ര​ണ​മി​ല്ല. 

കോ​വി​ഡ് വാ​ർ​ഡി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​രെ മാ​ത്രം തു​ട​ർ​ച്ച​യാ​യി നി​യോ​ഗി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ വി​വി​ധ എ​യിം​സു​ക​ളി​ലാ​യി 200ല​ധി​കം ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ഡ​ൽ​ഹി എ​യിം​സി​ലെ മ​ല​യാ​ളി ന​ഴ്​​സി​ന്​ ഞാ​യ​റാ​ഴ്​​ച കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്​​ച ശു​ചീ​ക​ര​ണ വി​ഭാ​ഗം മേ​ധാ​വി വൈ​റ​സ്​ ബാ​ധി​ച്ച്​ മ​രി​ച്ചിരുന്നു.

Loading...
COMMENTS