kt jaleelcpm
ജലീലി​െൻറ ഭാര്യയെ പ്രിൻസിപ്പലാക്കിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് 
09 NOV, 2018 - 13:33 PM

മ​ല​പ്പു​റം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി ജ​ലീ​ലി​​െൻറ ഭാ​ര്യ​ക്ക് വി​ദ്യാ​ഭ്യാ​സ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ്​ വ​ളാ​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മ​നം ന​ൽ​കി‍യ​തെ​ന്ന് ആ​രോ​പ​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് പ​ന്താ​വൂ​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ളു​മാ​യി വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

സീ​നി​യോ​റി​റ്റി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് മാ​നേ​ജ്മ​െൻറി​​െൻറ പ്ര​ത്യേ​ക താ​ൽ​പ​ര്യ​പ്ര​കാ​രം ജ​ലീ​ലി​​െൻറ ഭാ​ര്യ എ​ൻ.​പി ഫാ​ത്തി​മ​ക്കു​ട്ടി​യെ പ്രി​ൻ​സി​പ്പ​ലാ​ക്കി​യ​തെ​ന്ന് സി​ദ്ദീ​ഖ് പ​റ​ഞ്ഞു. 2016 ഏ​പ്രി​ൽ 30ന് ​വി​ര​മി​ച്ച വി​ജ​യ​രാ​ഘ​വ​ന് പ​ക​രം ​േമ​യ് ഒ​ന്നി​നാ​ണ് എ​ച്ച്.​എ​സ്.​എ​സ് ഫി​സി​ക്സ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഫാ​ത്തി​മ​ക്കു​ട്ടി​യെ നി​യ​മി​ച്ച​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്പെ​ഷ​ൽ റൂ​ൾ പ്ര​കാ​രം 12 വ​ർ​ഷ​ത്തെ എ​ച്ച്.​എ​സ്.​എ​സ് അ​ധ്യാ​പ​ന പ​രി​ച​യ​മാ​ണ് പ്രി​ൻ​സി​പ്പ​ലി​​െൻറ അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

കെ.​ഇ.​ആ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സീ​നി​യോ​റി​റ്റി ലി​സ്​​റ്റാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ച​ത്. 1998 ആ​ഗ​സ്​​റ്റ്​ 27ന് ​ഫാ​ത്തി​മ​ക്കു​ട്ടി​ക്കൊ​പ്പം സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച ഒ​ന്നി​ല​ധി​കം അ​ധ്യാ​പ​ക​ർ സ്കൂ​ളി​ലു​ണ്ട്. ഒ​രേ പ​രി​ച​യ​മാ​ണെ​ങ്കി​ൽ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡം ജ​ന​ന തീ​യ​തി​യാ​ണ്. 31-05-1967ന് ​ജ​നി​ച്ച അ​ധ്യാ​പി​ക പോ​ലു​മി​രി​ക്കെ​യാ​ണ് 27-05-1976 എ​ന്ന ജ​ന​ന തീ​യ​തി​യു​ള്ള ഫാ​ത്തി​മ​ക്കു​ട്ടി​യെ പ്രി​ൻ​സി​പ്പ​ലാ​ക്കി​യ​ത് -സി​ദ്ദീ​ഖ് പ​റ​ഞ്ഞു.

കിലയിൽ ജലീൽ അനധികൃത നിയമനം നടത്തി –അനിൽ അക്കര 
തൃ​ശൂ​ർ: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ മ​റ്റൊ​രു അ​ന​ധി​കൃ​ത നി​യ​മ​ന ആ​രോ​പ​ണം. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ  സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ കേ​ര​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ലോ​ക്ക​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ (കി​ല) മ​ന്ത്രി ഇ​ട​പെ​ട്ട്​ നി​ര​വ​ധി​പേ​രെ  നി​യ​മി​ച്ചു​വെ​ന്ന്​ അ​നി​ല്‍ അ​ക്ക​ര  എം.​എ​ല്‍.​എ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. എ​ൽ.​ഡി.​എ​ഫ്​ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം കി​ല​യി​ല്‍ 87 പേ​രാ​ണ്​ അ​ന​ധി​കൃ​ത​മാ​യി ജോ​ലി​യി​ല്‍ തു​ട​രു​ന്ന​ത്.

ഇ​വ​രി​ൽ അ​ഭി​മ​ന്യു വ​ധ​ക്കേ​സി​​ൽ പ്ര​തി​സ്​​ഥാ​ന​ത്തു​ള്ള എ​സ്.​ഡി.​പി.​െ​എ അ​നു​ഭാ​വി​യും ഉ​ൾ​പ്പെ​ടും. 10 പേ​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ന്ന പ​രി​ഗ​ണ​ന പ​റ​ഞ്ഞ്​ മാ​ന​ദ​ണ്ഡ​മി​ല്ലാ​തെ​യാ​ണ്​ നി​യ​മി​ച്ച​ത്. ഇൗ ​നി​യ​മ​ന ക്ര​മ​ക്കേ​ടി​െൻറ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം മ​ന്ത്രി ജ​ലീ​ലി​നാ​ണ്​.ഇ​ത് സം​ബ​ന്ധി​ച്ച് ജൂ​ൺ 19ന്​ ​നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച്​ ചോ​ദ്യ​ത്തി​ന് തെ​റ്റാ​യ മ​റു​പ​ടി​യാ​ണ് മ​ന്ത്രി ന​ൽ​കി​യ​ത്. സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​ന്​ സ്​​പീ​ക്ക​ർ​ക്ക്​ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കി​ല​യി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പി​​െൻറ ചു​മ​ത​ല​യു​ള്ള മ​ന്ത്രി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.  

ക്രമക്കേടുകൾ കൂടുതല്‍ വ്യക്തമെന്ന്​ പി.കെ. ഫിറോസ്
കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ന​ട​ത്തി​യ ബ​ന്ധു​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്ര​മ​ക്കേ​ടു​ക​ൾ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യ​താ​യി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. കോ​ഴി​ക്കോ​ട് ച​ക്കോ​ര​ത്ത്കു​ള​ത്തെ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​​ൻ ഓ​ഫി​സി​ലെ​ത്തി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ൻ​റ​ര്‍വ്യൂ​വി​ല്‍ യോ​ഗ്യ​ര​ല്ലെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫി​സ് പ​റ​ഞ്ഞ ആ​റു​പേ​രി​ല്‍ ര​ണ്ടു​പേ​ര്‍ക്ക് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ത​സ്തി​ക പി​ന്നീ​ട് ന​ല്‍കി​യി​ട്ടു​ണ്ട്. ബ​ന്ധു​വി​നെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കാ​ന്‍ മ​റ്റു അ​പേ​ക്ഷ​ക​ര്‍ക്ക് വേ​റെ ത​സ്തി​ക​ക​ള്‍ ന​ല്‍കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ല്‍ 11 വ​ര്‍ഷം ജോ​ലി​പ​രി​ച​യ​മു​ള്ള അ​പേ​ക്ഷ​ക​ന് എം.​ബി.​എ യോ​ഗ്യ​ത​ക്കു​ള്ള ഇ​ക്വ​ല​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍പ്പി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ്​ അ​പേ​ക്ഷ നി​ര​സി​ച്ച​തെ​ന്ന് മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, മ​ന്ത്രി ബ​ന്ധു​വും ഇ​ക്വ​ല​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍പ്പി​ച്ചി​ട്ടി​ല്ല. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. സു​ബൈ​ര്‍, സെ​ക്ര​ട്ട​റി ആ​ഷി​ഖ് ചെ​ല​വൂ​ര്‍, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് ന​ടു​വ​ണ്ണൂ​ര്‍ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.


 

Related news

Other news