You are here

ആരാധനാലയങ്ങൾ തുറക്കണം -രമേശ് ചെന്നിത്തല

14:38 PM
31/05/2020

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസി സമൂഹത്തിന്‍റെ ആവശ്യം സർക്കാർ അംഗീകരിക്കണം.

 

സാമൂഹിക അകലം പാലിച്ച് ആരോഗ്യ പ്രോട്ടോകോൾ പാലിച്ച് എല്ലാ ആരാധനാ കേന്ദ്രങ്ങളും ഉടനടി പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾ നാട്ടിലേക്ക് പാസ് മുഖേനെ വരുന്നതാണ് നല്ലത്. എന്നാൽ, കൃത്യമായി പാസ് നൽകാൻ സർക്കാർ തയാറാകണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Loading...
COMMENTS