sabarimalaksrtc
ശബരിമല ദർശനത്തിനായി 550 യുവതികൾ രജിസ്​റ്റർ ചെയ്​തു
09 NOV, 2018 - 17:14 PM

തിരുവനന്തപുരം: മണ്ഡലകാലത്ത്​ ശബരിമല ദർശനം ആവശ്യപ്പെട്ട്​ 550 യുവതികൾ ഒാൺലൈൻ വഴി രജിസ്​റ്റർ ചെയ്​തു. കേരള പൊലീസി​​െൻറ വെബ്​സൈറ്റ്​ വഴിയാണ്​ യുവതികൾ ദർശനത്തിനായി രജിസ്​റ്റർ ചെയ്​തത്​. ശബരിമലയിൽ ദർശനത്തിന്​ ഒാൺലൈൻ സംവിധാനം കേരള പൊലീസ്​ ആരംഭിച്ചിരുന്നു. വ്യക്​തിഗത വിവരങ്ങൾ നൽകി വെബ്​സൈറ്റിൽ ദർശനത്തിനായി രജിസ്​റ്റർ ചെയ്യാവുന്നതാണ്​. ഇൗ സംവിധാനം ഉപയോഗിച്ചാണ്​ പത്തിനും അമ്പതിനും ഇടക്ക്​ പ്രായമുള്ള 550 യുവതികൾ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​​.

നവംബർ 17ന്​ തുടങ്ങുന്ന മണ്ഡലകാല തീർഥാടനത്തിന്​ വെബ്​സൈറ്റ്​ വഴി ഇതുവരെ മൂന്നര ലക്ഷം പേർ  രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​​. ഇതിൽ പത്തിനും 50തിനും  മധ്യപ്രായമുള്ള 550 യുവതികളുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. അതേസമയം, നിലക്കലിൽ നിന്ന്​ പമ്പയിലേക്ക്​ പോകാൻ 40,000 പേർ മാത്രമേ കെ.എസ്​.ആർ.ടി.സി വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ളു.

യുവതി പ്രവേശനത്തെ അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധത്തെ തുടർന്ന്​ യുവതികൾക്ക്​ ശബരിമലയിൽ ദർശനം നടത്താൻ സാധിച്ചിരുന്നില്ല. തുലമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനുമായി വിധിക്ക്​ ശേഷം രണ്ട്​ തവണ ശബരിമല ക്ഷേത്ര നട തുറന്നിരുന്നു. ദർശനത്തിനായി യുവതികൾ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന്​ പിന്തിരിയുകയായിരുന്നു.
 

Related news

Other news